Monday, January 27, 2014

Model IT Exam Sofware 2013-14 : സഹായം

ഈ വരുന്ന ജനുവരി 29നു തുടങ്ങേണ്ട എസ്എസ്എല്‍സി മോഡല്‍ ഐടി പരീക്ഷയുടെ സോഫ്റ്റ്‌വെയറുകള്‍ വിതരണത്തിന് റെഡിയായി അതാതു ജില്ലാ കേന്ദ്രങ്ങളിലെത്തിയിരിക്കുന്നു. കാലങ്ങളായി നടന്നുപോരുന്ന രീതിയില്‍ നിന്ന് ഈ വര്‍ഷം ചില മാറ്റങ്ങളോടെയാണ് പരീക്ഷ നടക്കുക. വിശദമായ പരിശീലനം ലഭിക്കുമെങ്കിലും, എല്ലായ്പോഴും പോലെ നമ്മുടെ ഹസൈനാര്‍ മങ്കട സാര്‍ സഹായവുമായി ഇതാ പ്രത്യക്ഷപ്പെടുന്നു. സംശയങ്ങള്‍ കമന്റുവഴി പങ്കുവെയ്ക്കുവാന്‍ മറക്കുകയില്ലായെന്നു കരുതുന്നു.

തുടര്‍ന്ന് വായിക്കുവാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

http://www.mathematicsschool.blogspot.com/2014/01/model-it-exam-sofware-2013-14.html

Sunday, November 18, 2012

സമാന്തര വിദ്യാഭ്യാസ രംഗത്തെ അദ്ധ്യക്ഷതയുമായ് 25 വര്‍ഷ൦ പിന്നിടുകയാണ് പേരാമ്പ്രയിലെ പ്രസിഡന്‍സി കോളേജ്. പരേതനായ ശ്രീ. എം.കെ. കുഞ്ഞിക്കണാരന്‍ മാസ്റ്ററാണ് കോളേജിന്റെ സ്ഥാപകന്‍.

കഴിഞ്ഞ വര്‍ഷങ്ങളിലൂടെ ഈ വലിയ നേട്ടം കൈവരിക്കാന്‍ ഞങ്ങളെ പ്രാപ്തരാക്കിയ നല്ലവരയ വിദ്യാര്‍ഥികളോടും രക്ഷിതാക്കളോടും , നാട്ടുകാരോടും അകമഴിഞ്ഞ നന്ദി അറിയിക്കുന്നു.

മാറുന്ന വിദ്യാഭ്യാസ രീതികള്‍ക്ക് അനുസരിച്ച് ഞങ്ങള്‍ കൂടുതലായും ടൂഷന്‍ ക്ലസുകളിലാണ്‌ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരികുന്നത്. 8 , 9 , 10 ക്ലാസുകളിലെ വിദ്യാര്‍ഥികള്ക്കായി വളരെ പരിചയസമ്പത്തുള്ള അദ്ധ്യാപകര്‍ ക്ലാസുകള്‍ നല്‍കിവരുന്നു. കൂടാതെ പ്ലസ്‌ വണ്‍ , പ്ലസ് ടു ക്ലാസുകളും നെഴ്‌സറി ടീച്ചേര്‍സ് ട്രെയിനിംഗ് കോഴ്സും , പി.എസ്.സി. കോച്ചിംഗ് ക്ലാസുകളും പ്രസിഡന്‍സിയിലുണ്ട്. ശ്രീ. ബാബു കാരയില്‍ ആണ് കോളേജിന്റെ പ്രിന്‍സിപ്പല്‍.